തെഹല്‍ക: അന്വേഷണമില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ആയുധ ഇടപാട് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ലൈെംഗിക തൊഴിലാളികളെ ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന സമതാപാര്‍ട്ടിയുടെ ആവശ്യം പ്രധാനമന്ത്രി എ.ബി.വാജ്പേയി നിരാകരിച്ചു.
ഇതുസംബന്ധിച്ച് വേറിട്ടൊരു അന്വേഷണം നടത്താനാവില്ലെന്ന് വാജ്പേയി സമതാ പാര്‍ട്ടി നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ അറിയിച്ചു. തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ അന്വേഷണത്തിനായി ലൈംഗികതൊഴിലാളികളെ ഉപയോഗിച്ചതിനെ എന്‍ഡിഎ ഒറ്റക്കെട്ടായി രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്നും വാജ്പേയി വ്യക്തമാക്കി.
തെഹല്‍ക വിവാദത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ മറ്റൊരു അന്വേഷണം നടത്താനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.












Click it and Unblock the Notifications