കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സുരക്ഷ: റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: ദേശീയ സുരക്ഷിതത്വത്തെ കുറിച്ചുള്ള മന്ത്രിതലസംഘത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ലമെന്റില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ച പ്രതിരോധമേഖല ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനെ ഏറെ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.

കൊച്ചിന്‍ യാര്‍ഡ് നിര്‍മിച്ച ലക്ഷദ്വീപിലേക്കുള്ള എം വി അമിന്‍ദ്വി ഫ്ലാഗ് ഒഫ് ചെയ്തതിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.

പ്രധാനമന്ത്രി വാജ്പേയി രൂപീകരിച്ച മന്ത്രിസംഘം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിരോധമേഖലയുടെയും ദേശീയ സുരക്ഷിതത്വത്തിന്റെയും എല്ലാ വശങ്ങളും പരിശോധിക്കാന്‍ വേണ്ടിയാണ് മന്ത്രിസംഘം രൂപീകരിച്ചത്.

ഇന്റലിജന്‍സ്, ആഭ്യന്തര സുരക്ഷിതത്വം, അതിര്‍ത്തി സുരക്ഷ എന്നീ വശങ്ങളെ കുറിച്ച് പഠിക്കാനായി നാല് ദൗത്യസംഘങ്ങളെ മന്ത്രിസംഘം രൂപീകരിക്കുകയും ചെയ്തു.

ഹുറിയത്ത് നേതാക്കളുടെ കേരള സന്ദര്‍ശനം പോലുള്ള വിഷയങ്ങള്‍ അമിതശ്രദ്ധ പിടിച്ചുപറ്റുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്വാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X