കെപിസിസി: തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍
തിരുവനന്തപുരം: കെപിസിസി പുന:ംഘടന സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമാവുമെന്ന് യുഡിഎഫ് കണ്‍വീനറും എ ഗ്രൂപ്പ് നേതാവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആഗസ്ത് 25 ശനിയാഴ്ച ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടി വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
പുന:സംഘടന സംബന്ധിച്ച് വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ കാര്യമായ തര്‍ക്കമൊന്നും നിലനില്‍ക്കുന്നില്ല. പുന:സംഘടന സംബന്ധിച്ച് ഏതാണ്ട് ധാരണയായിക്കഴിഞ്ഞു.
ഡിസിസി പ്രസിഡന്റുമാരെ കുറിച്ച് തീരുമാനമായിട്ടില്ല. കെപിസിസിയില്‍ എത്ര വൈസ് പ്രസിഡന്റുമാര്‍ വേണമെന്നതിനെ കുറിച്ച് എഐസിസി തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications