Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യദൈവങ്ങള്‍ക്ക് വെല്ലുവിളിയായി പ്രേമാനന്ദ്

തിരുവനന്തപുരം: പ്രായം 72ലെത്തിയെങ്കിലും പ്രേമാനന്ദിന് വിശ്രമമില്ല. ദൈവമെന്നോ ദൈവദൂതരെന്നാേേ അവകാശപ്പെടുന്നവരുടെ മായികമായ ചെയ്തികള്‍ക്ക് പിന്നിലുള്ളത് വെറും മാജിക് തന്ത്രമാണെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിനുള്ള തന്റെ ദൗത്യം അദ്ദേഹം വിശ്രമമില്ലാതെ തുടരുകയാണ്.

വായുവില്‍ നിന്ന് ഭസ്മമെടുത്തും നാവില്‍ മൂര്‍ച്ചയുള്ള ശൂലം കുത്തിക്കയറ്റിയും ജനങ്ങളെ അമ്പരപ്പിച് തങ്ങളുടെ ഭക്തരാക്കുന്ന മനുഷ്യദൈവങ്ങള്‍ വെറും തട്ടിപ്പുകാരാണെന്നാണ് പ്രേമാനന്ദ് പറയുന്നത്. പൊതുജനമധ്യത്തില്‍ ഈ വിദ്യകളൊക്കെ കാണിക്കുന്ന പ്രേമാനന്ദ് വെറും മാജിക്വേലകള്‍ കൊണ്ട് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു.

ദൈവത്തിനടുത്തേക്കെത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അത് സ്വയം ചെയ്യുക. അതിന് ഈ തട്ടിപ്പുകാരെ ആശ്രയിക്കരുത്. തന്റെ പ്രദര്‍ശനങ്ങളിലൂടെ പ്രേമാനന്ദിന് ജനങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശം ഇതാണ്.

50 രാജ്യങ്ങളിലായി ഏഴായിരത്തോളം പ്രദര്‍ശനങ്ങള്‍ പ്രേമാനന്ദ് നടത്തിക്കഴിഞ്ഞു. ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ്, കോര്‍നെല്‍ തുടങ്ങിയ പ്രസിദ്ധ സര്‍വകലാശാലകളിലും പ്രേമാമനന്ദ് പ്രദര്‍ശനം നടത്തിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ കമ്മിറ്റി ഫോര്‍ സയന്റിഫിക് ഇന്‍വെസ്റിഗേഷന്‍ ക്ലെയിംസില്‍ അംഗമായതിനു ശേഷമാണ് പ്രേമാനന്ദ് മായികമെന്നോ ദൈവികമെന്നോ പലരും കരുതുന്ന പ്രവൃത്തികള്‍ക്ക് പിന്നിലെ വിദ്യകളെന്തെന്ന് വെളിപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ നടത്തിത്തുടങ്ങിയത്. യഥാര്‍ഥമായ ഒരു അത്ഭുതവിദ്യ തന്റെ സാന്നിധ്യത്തില്‍ കാണിക്കാന്‍ മനുഷ്യദൈവങ്ങളെ പ്രേമാനന്ദ് വെല്ലുവിളിക്കുന്നു. യഥാര്‍ഥമായ അത്ഭുതവിദ്യ കാണിക്കുന്നയാള്‍ക്ക് 58 ലക്ഷം രൂപ നല്‍കാമെന്നാണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഫോര്‍ സയന്റിഫിക് ഇന്‍വെസ്റിഗേഷന്റെ വാഗ്ദാനം.

തനിക്ക് പരിമിതികളുണ്ടെന്നും നിയമം മൂലം തടഞ്ഞാലേ ഇത്തരം മനുഷ്യദൈവങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കാനാവൂവെന്നും പ്രേമാനന്ദ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+