Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളായണിക്കായലില്‍ വള്ളംകളി

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് അയ്യന്‍കാളി ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി മത്സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന ഏക വള്ളംകളി മത്സരം സപ്തംബര്‍ ഒന്ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോര്‍ട്സ് യുവജനകാര്യ വകുപ്പിന്റെയും സിവൈഎസ് ബോട്ട് റേസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം നടക്കുക.

ഒന്നാമതെത്തുന്ന വള്ളത്തിന് അയ്യന്‍കാളി സ്മാരക ട്രോഫിയും 4001 രൂപയുടെ കാഷ് അവാര്‍ഡും ലഭിക്കും. രണ്ടാമതെത്തുന്ന വള്ളത്തിന് ക്യാപ്റ്റന്‍ ജെറി പ്രേംരാജ് സ്മാരക ട്രോഫിയും 2501 രൂപയും സമ്മാനിക്കും. മൂന്നാമതെത്തുന്ന വള്ളത്തിന് അയ്യന്‍കാളി ട്രോഫിയും 2001 രൂപയും നല്‍കും. വനിതകളുടെ തുഴച്ചിലില്‍ ഒന്നാമതെത്തുന്ന വള്ളത്തിന് അയ്യന്‍കാളി ട്രോഫിയും 2001 രൂപയും സമ്മാനിക്കും.

ജലോത്സവ സമിതി അധ്യക്ഷന്‍ എസ്. കെ. ചന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ എം. വി. രാഘവന്‍, കെ. സുധാകരന്‍, വി. എസ്. ശിവകുമാര്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+