Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കില്‍ ആകാശ തീവണ്ടി

കൊച്ചി: ആതിരപ്പള്ളിയിലെ ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കില്‍ സപ്തംബര്‍ അഞ്ച് മുതല്‍ കൂടുതല്‍ ആകര്‍ഷണീയതകള്‍ കൊണ്ടുവരുമെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

ആകാശ തീവണ്ടി, പ്രത്യേതകരം കപ്പല്‍, കമ്പ്യൂട്ടര്‍ ഗെയിം, മഴനൃത്തം, കാറ്റാപള്‍ട്ട്, ഗോകാര്‍ട്ട്, ട്രാംപോളിന്‍ തുടങ്ങിയവയാണ് പാര്‍ക്കില്‍ പുതുതായി കൊണ്ടുവരുന്ന ആകര്‍ഷണീയമായ വിനോദപരിപാടികള്‍. പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ എന്‍.എ.സണ്ണിയും ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സിമോണുമാണ് ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചത്.

രാജ്യത്ത് ആദ്യമായാണ് ആകാശ തീവണ്ടി ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ കൊണ്ടുവരുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. അഞ്ച് ബോഗികളുള്ള തീവണ്ടിയില്‍ 20 പേര്‍ക്ക് സഞ്ചരിക്കാനാവും. 58 തൂണുകളിന്മുേറപ്പിച്ചിരിക്കുന്ന 300 മീറ്റര്‍ നീളമുള്ള ട്രാക്കിലൂടെയാണ് തീവണ്ടി സഞ്ചരിക്കുക.

കഴിഞ്ഞ സപ്തംബറിലാണ് ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്ക് തുടങ്ങിയത്. ഇതുപോലൊരു പാര്‍ക്ക് കോഴിക്കോട്ടും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+