ഇ.എം. ശ്രീധരന്റെ ഭാര്യ ഡോ.യമുന അന്തരിച്ചു
കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ ഇ.എം.ശ്രീധരന്റെ ഭാര്യ ഡോ.യമുന (53) അന്തരിച്ചു.
ആഗസ്ത് 25 ശനിയാഴ്ച പുലര്‍ച്ചെ 5.15 ഓടെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന യമുനയെ വെള്ളിയാഴ്ച അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗൈനക്കോളജിസ്റായ യമുന തിരുവനന്തപുരം വഞ്ചിനാട് ആശുപത്രിയടക്കം വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്കമാലിയില്‍ മദേഴ്സ് ക്ലിനിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
സുജിത് ശങ്കര്‍, അമൃത് പരമേശ്വരന്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications