വേശ്യകളെ ഉപയോഗിച്ചത് താനറിയാതെ: തേജ്പാല്‍
ദില്ലി: സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ആയുധ ഇടപാട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ലൈംഗിക തൊഴിലാളികളെ ഉപയോഗിക്കാന്‍ തീരുമാനിച്ചത് താനല്ലെന്ന് തെഹല്‍ക.കോം ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായുള്ള അന്വേഷണത്തിനിടയില്‍ റിപ്പോര്‍ട്ടര്‍മാരായ അനിരുദ്ധ ബഹലും മാത്യു സാമുവലുമാണ് ലൈംഗിക തൊഴിലാളികളെ തരപ്പെടുത്തി കൊടുക്കാന്‍ തീരുമാനിച്ചത്. ഇതേ കുറിച്ച് തന്നോട് അവര്‍ ആലോചിച്ചിരുന്നില്ലെന്നും തേജ്പാല്‍ പറഞ്ഞു. ഒരു വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് തേജപാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
എങ്കിലും തെഹല്‍കയുടെ അധിപനെന്ന നിലയില്‍ താന്‍ ഈ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് തേജ് പാല്‍ പറഞ്ഞു.
വളരെ സുപ്രധാനമായ ചില രഹസ്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ ഇത്തരമൊരു കൃത്യം ചെയ്തത്. അവര്‍ പുറത്തുകൊണ്ടുവന്ന വസ്തുതകള്‍ വെച്ചുനോക്കുമ്പോള്‍ ഈ പ്രശ്നത്തില്‍ അവരോട് കാരുണ്യം കാണിക്കാവുന്നതേയുള്ളൂ. മാത്രവുമല്ല ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.
ഒരു പത്രത്തില്‍ തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ വന്ന വാര്‍ത്ത ചോര്‍ത്തിക്കൊടുത്തതിന് പിന്നില്‍ മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആവാമെന്നാണ് താന്‍ കരുതുന്നതെന്ന് തേജ്പാല്‍ പറഞ്ഞു.












Click it and Unblock the Notifications