അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവ് തിരിച്ചേല്പിച്ചു
തിരുവനന്തപുരം: സംസ്ഥാന ലാന്റ് യൂസ് ബോര്‍ഡ് കമ്മിഷറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്ന കത്തോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം ചീഫ് സെക്രട്ടറി വി.കൃഷ്ണമൂര്‍ത്തിയെ തിരിച്ചേല്പിച്ചു.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി കണ്ണന്താനത്തിന് പുതിയ നിയമനം നല്‍കുന്ന ഉത്തരവാണ് തിരിച്ചേല്പിച്ചത്. കേരള റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റല്‍ സെന്റര്‍ ഡയറക്ടറായും കണ്ണന്താനത്തെ നിയമിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്.
തന്നേക്കാള്‍ ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്ലാനിംഗ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ കീഴില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലെന്ന് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ കണ്ണന്താനം വ്യക്തമാക്കി. പ്ലാനിംഗ് സെക്രട്ടറിയുടെ കീഴിലുള്ള തസ്തികയാണ് ലാന്റ് യൂസ് ബോര്‍ഡ് കമ്മിഷണര്‍.












Click it and Unblock the Notifications