കെപിസിസി: ആഗസ്ത് 29ന് പ്രഖ്യാപനം
കോഴിക്കോട്: കെപിസിസി പുന:സംഘടന സംബന്ധിച്ച് ആഗസ്ത് 29ന് പ്രഖ്യാപനമുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ അറിയിച്ചു.
ആഗസ്റ് 27ന് സോണിയാഗാന്ധിയുടെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിന്റെയും സാന്നിധ്യത്തില്‍ അന്തിമചര്‍ച്ച നടക്കും. 28ന് അന്തിമലിസ്റ് തയ്യാറാവുമെന്നും 29ന് പ്രസിദ്ധീകരണത്തിന്് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. ആഗസ്ത് 25 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന:സംഘടന സംബന്ധിച്ച ്ഏകദേശ ധാരണയായിട്ടുണ്ട്. ഡിസിസികള്‍ തമ്മില്‍ വെച്ചുമാറലുണ്ടാവും.
പോഷകസംഘടനകളുടെ പുന:സംഘടന രണ്ടാം ഘട്ടത്തില്‍ മാത്രമേ ഉണ്ടാകൂവെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications