ഓണക്കാലം: മദ്യവില്‍പ്പന കൂടുന്ന കാലം
തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന ഉയരുന്ന കാലമാണ് ആഗസ്ത്, സപ്തംബര്‍ മാസങ്ങള്‍.
ഓണക്കാലത്ത് വില്‍പ്പന കുതിച്ചുകയറുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓണക്കാലത്ത് 18 ലക്ഷത്തിലധികം ലിറ്റര്‍ ബിയറാണ് വിറ്റുപോയത്. ഏകദേശം 50 ലക്ഷം ലിറ്റര്‍ വിദേശമദ്യവും കഴിഞ്ഞ ഓണക്കാലത്ത് വിറ്റഴിഞ്ഞു.
ഇതിനെല്ലാം പുറമെയാണ് അനധികൃത മദ്യവില്‍പ്പന. ലക്ഷക്കണക്കിന് മദ്യമാണ് ഇങ്ങനെ വിറ്റുപോകുന്നത്. ഓണക്കാലത്ത് കൊയ്ത്ത് നടത്താനായി അനധികൃത മദ്യക്കച്ചവടക്കാര്‍ ഊര്‍ജ്ജിതമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസിന് വിറ്റുപോയത് ഏകദേശം 47 ലക്ഷം ലിറ്റര്‍ വിദേശമദ്യവും 20 ലക്ഷം ലിറ്റര്‍ ബിയറുമാണ്.
കേരളീയര്‍ ഓരോ ദിവസവും കുടിച്ചു തീര്‍ക്കുന്നത് രണ്ട് ലക്ഷം ലിറ്റര്‍ മദ്യമാണ്. ഇതില്‍ ഒന്നരലക്ഷത്തിലധികം ലിറ്റര്‍ വിദേശമദ്യവും ബാക്കി ബിയറുമാണ്.
കേരളത്തില്‍ ബിയറിനോട് പ്രിയം കുറയുന്നതായാണ് കാണുന്നത്. ചാരായം നിരോധിക്കുകയും വിദേശമദ്യത്തിന്റെ എക്സൈസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തപ്പോള്‍ സ്ട്രോങ്ങ് ബിയറിന് നല്ല ഡിമാന്റുണ്ടായിരുന്നു. ആറ് ശതമാനത്തിലധികം ആള്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ നിരോധിച്ചപ്പോള്‍ സ്ട്രോങ്ങ് ബിയര്‍ ഇല്ലാതായി. പിന്നെ വിദേശമദ്യത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കുക കൂടി ചെയ്തപ്പോള്‍ ബിയര്‍ ആര്‍ക്കും വേണ്ടാതായി.












Click it and Unblock the Notifications