ശ്രീലങ്കയില്‍ 13 തമിഴ് പുലികള്‍ കൊല്ലപ്പെട്ടു
രണ്ട് സ്ഥലങ്ങളില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ആഗസ്ത് 23 വ്യാഴാഴ്ച പുലര്‍ച്ചെ സൈനികകേന്ദ്രങ്ങള്‍ കൊളംബോ: ശ്രീലങ്കയില്‍ വിവിധ ഏറ്റുമുട്ടലുകളില്‍ 13 തമിഴ് പുലികള്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
കിലാലി പ്രവിശ്യയിലെ മുഹാമലയിലാണ് ആറ് എല്‍ടിടിഇക്കാരെ സൈനികര്‍ കൊന്നത്. ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ക്കും 11 സൈനികര്‍ക്കും പരിക്കേറ്റു. മറ്റ് രണ്ട് ഏറ്റുമുട്ടലുകളിലായി ഏഴ് പുലികളും കൊല്ലപ്പെട്ടു.
കൊക്കുതൊടുവയിലെ ഒരു സൈനിക ക്യാമ്പിന് നേരെ ആഗസ്ത് 23ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പട്ടെ ആറ് സൈനികരുടെ മൃതദേഹങ്ങള്‍ എല്‍ടിടിഇ റെഡ്ക്രോസ് അന്തര്‍ദേശീയ കമ്മിറ്റി പ്രതിനിധികള്‍ക്ക് കൈമാറി. ഇതോടെ ഈ ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 14 ആയി. രണ്ട് സൈനികരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കൊക്കുതൊടുവയില് നടന്ന ഏറ്റുമുട്ടലില്‍ 17 എല്‍ടിടിഇക്കാരെ കൊലപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ അവകാശപ്പെട്ടു.