കന്യാകുമാരിയില്‍ ചേരിക്കാര്‍ക്കിടയില്‍ 90% സാക്ഷരത
ചെന്നൈ: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ചേരി വാസികള്‍ 90 ശതമാനം സാക്ഷരരാണെന്ന് ഇവര്‍ക്കിടയിലെ സെന്‍സസ് വ്യക്തമാക്കുന്നു.
ചേരിപ്രദേശത്ത് താമസിക്കുന്നവര്‍ക്കിടയിലെ സാക്ഷരതയുടെ കാര്യത്തില്‍ ഡിണ്ടിഗല്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്- 87.91 ശതമാനം. തിരുവള്ളുവര്‍ ജില്ലയിലെ തിരുവട്ടിയൂരില്‍ ചേരിപ്രദേശത്തുള്ളവര്‍ക്കിടയില്‍ 85.77 ശതമാനം സാക്ഷരതയുണ്ട്.
നാഗര്‍കോവിലിലെ ചേരിപ്രദേശത്തുള്ള സ്ത്രീകളില്‍ 86.66 ശതമാനം സാക്ഷരതയുണ്ട്. ഇത് ഡിണ്ടിഗലില്‍ 82.20 ശതമാനവും തിരുവട്ടിയൂരില്‍ 79.39 ശതമാനവും ആണ്.
ചേരിപ്രദേശത്ത് താമസിക്കുന്നവര്‍ക്കിടയിലുള്ളവരുടെ സാക്ഷരത കണക്കാക്കുന്നത് ഒരു പക്ഷേ സെന്‍സസില്‍ ആദ്യമാണെന്ന് സെന്‍സസ് റീജിയണല്‍ ഡയറക്ടര്‍ ഡോ.സി.സി.ചന്ദ്രമൗലി പറഞ്ഞു.












Click it and Unblock the Notifications