തൃണമൂല്‍ വീണ്ടും എന്‍ഡിഎയിലേക്ക്
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിനെയും പിഎംകെയെയും വീണ്ടും ദേശീയജനാധിപത്യ സഖ്യത്തില്‍ ചേര്‍ക്കാന്‍ ധാരണയായെന്ന് ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും അംഗത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രിയോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു ഫെര്‍ണാണ്ടസിന്റെ മറുപടി.
ദില്ലിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.തെഹല്‍ പ്രതിരോധ ഇടപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ എന്‍ഡിഎ വിട്ടത്. എന്‍ഡിഎയിലെ മറ്റൊരു ഘടകക്ഷിയായ ഡിഎംകെയുമായി അഭിപ്രയാവ്യത്യാസമത്തെ തുടര്‍ന്നാണ് പിഎംകെ എന്‍ഡിഎ വിട്ടത്.
തെഹല്‍ക വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന വെങ്കടസ്വാമി കമ്മിഷന്റെ അന്വേഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications