വാഹനാപകടത്തില്‍ ആറ് മരണം
കോയമ്പത്തൂര്‍: വിവാഹവിരുന്ന് കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സംഘത്തിലെ ആറ് മലയാളികള്‍ വാഹനാപകടത്തില്‍ പെട്ട് മരിച്ചു. പൊള്ളാച്ചിയ്ക്കടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആട്ടയാംപതി പരുത്തിക്കാട് കമറുദ്ദീന്‍ (55), അസാറ ഉമ്മ (75), സിറാജുന്നിസ (25), ഫൗജ ഉമ്മ (40), നവവധു സാറാമ്മ ബീവി (20), ജീപ്പ് ഡ്രൈവര്‍ ജൈലാവുദ്ദീന്‍ (24) എന്നിവരാണ് മരിച്ചത്.
നവവരന്‍ സുലൈമാന്‍ (25), സുലൈമാന്റെ അമ്മ സീനത്ത് (50), സഹോദരന്‍ സലിം (28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന ഒന്നര വയസുകാരി ജനീല പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ചയാണ് സാറാമ്മ ബീവിയും സുലൈമാനും തമ്മിലുള്ളവിവാഹം നടന്നത്.












Click it and Unblock the Notifications