മധ്യവയസ്ക പൊള്ളലേറ്റ് മരിച്ചു
തിരുവനന്തപുരം: മധ്യവയസ്കയെ വീട്ടുമുറ്റത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
കുടപ്പനക്കുന്നിന് സമീപം മാഞ്ഞാംകോട് കോളനിയില്‍ ശിവശക്തി ഭവനില്‍ നളിനി (45) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ആഗസ്ത് 27 തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് നളിനിയുടെ കത്തിക്കരിഞ്ഞ ജഡം ഭര്‍ത്താവ് ഗോപിയാശാരി കണ്ടെത്തിയത്. നളിനിയുടെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്.












Click it and Unblock the Notifications