ആന്റണിയുടെ വീടിനു മുന്നില്‍ സത്യാഗ്രഹം നടത്തും
കണ്ണൂര്‍: ആദിവാസികള്‍ നേരിടുന്ന പട്ടിണിയടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തിരുവോണനാള്‍ മുതല്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ വീടിനു മുന്നില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് ആദിവാസി നേതാവ് സി.കെ.ജാനു പറഞ്ഞു.
ആഗസ്ത് 27 തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ജാനു ഇക്കാര്യം അറിയിച്ചത്.
വയനാട് ജില്ലയില്‍ പട്ടിണി മൂലം 23 പേരാണ് മരിച്ചതെന്ന് ജാനു ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കണമെന്നും ജാനു ആവശ്യപ്പെട്ടു.












Click it and Unblock the Notifications