മന്ത്രി ശുപാര്‍ശ നടത്തി: കണ്ണന്താനം
തിരുവനന്തപുരം: പ്രവേശനപരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തിലുള്ള ഒരു ശുപാര്‍ശയാണ് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നടത്തിയതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എന്തു ശുപാര്‍ശയാണ് നടത്തിയതെന്ന് വെളിപ്പെടുത്താന്‍ കണ്ണന്താനം തയ്യാറായില്ല.
എന്നാല്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റില്‍ ഒരാളെ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് കണ്ണന്താനം പറഞ്ഞു.
എല്ലാ കാര്യവും മുഖ്യമന്ത്രിയോട് പറയാന്‍ താന്‍ തയ്യാറാണെന്നും കണ്ണന്താനം പറഞ്ഞു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം വരെയും കണ്ണന്താനം മുഖ്യമന്ത്രിയെ കണ്ടില്ല.
അതേ സമയം കണ്ണന്താനത്തെ കുറിച്ച് മന്ത്രി നാലകത്ത് സൂപ്പി നടത്തിയ പ്രസ്താവന വിവാദത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി.കണ്ണന്താനം വര്‍ഗീയ വാദിയിയാണെന്നും ഇത്രയും വര്‍ഗീയതയുള്ള ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും മന്ത്രി പെരിന്തല്‍മണ്ണ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഗൂഢാലോചന ഈ വിവാദത്തിന് പിന്നിലുണ്ട്. കണ്ണന്താനത്തിന്റെ ബോംബ് പൊട്ടില്ല. അത് ചീറ്റിപോകും. മന്ത്രി പറഞ്ഞു.
കണ്ണന്താനം ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മിഷണറായി സ്ഥാനമേറ്റില്ലെങ്കില് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വി.കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications