കണ്ണന്താനം സ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും പ്രവേശനപരീക്ഷാ കമ്മീഷണറുമായ അല്‍ഫോണ്‍സ് കണ്ണന്താനം തല്‍സ്ഥാനം ഒഴിഞ്ഞു.
ആഗസ്ത് 27 തിങ്കളാഴ്ചയാണ് കണ്ണന്താനം സ്ഥാനം ഒഴിഞ്ഞത്. മോഹന്‍ദാസ് പുതിയ കമ്മീഷണറായി സ്ഥാനമേല്‍ക്കും. സര്‍ക്കാര്‍ നിര്‍ദേശിച്ചുവെങ്കിലും താന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ചതായി ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കണ്ണന്താനം വ്യക്തമാക്കി.
സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ജോലി ചെയ്യാന്‍ താന്‍ തയ്യാറാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല. അതിന്റെ പേരില്‍ ആര്‍ക്കും നടപടിയെടുക്കാനുമാവില്ല. സ്ഥലം മാറ്റുന്നതും നിയമനം നല്‍കുന്നതും സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ്. പക്ഷേ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ മതിയായ കാരണം വേണമെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മന്ത്രിയുമായുള്ള വിവാദത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കണ്ണന്താനം തയാറായില്ല. അവസരം വരുമ്പോള്‍ ക്രമവിരുദ്ധമായി എന്താണ് മന്ത്രി ആവശ്യപ്പെട്ടതെന്ന് താന്‍ വെളിപ്പെടുത്തുമെന്ന് കണ്ണന്താനം സൂചിപ്പിച്ചു.












Click it and Unblock the Notifications