കെപിസിസി: ചര്‍ച്ച ചൊവാഴ്ചയിലേക്ക് മാറ്റി
ദില്ലി: കെപിസിസി പുന:സംഘടന സംബന്ധിച്ച് ദില്ലിയില്‍ ആഗസ്ത് 27 തിങ്കളാഴ്ച നടക്കാനിരുന്ന അന്തിമചര്‍ച്ച ചൊവാഴ്ചയിലേക്ക് മാറ്റി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിന് എത്തിച്ചേരാനാവാത്തതുകൊണ്ടാണ് ചര്‍ച്ച മാറ്റിയത്.
തിരുവനന്തപുരത്ത് ചേരാനിരുന്ന കെപിസിസി ഉപസമിതി യോഗവും മാറ്റിവെച്ചു. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് പോകുന്നതിനാലാണ് യോഗം മാറ്റിയത്.












Click it and Unblock the Notifications