ഓണാഘോഷത്തിന് പൊലിമ കുറയും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക വൈഷമ്യം മൂലം ഇക്കുറി ഓണാഘോഷത്തിന് പൊലിമ കുറയും.
ഓണാഘോഷത്തിന് കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയെക്കാള്‍ വളരെ കുറഞ്ഞ തുകയാണ് ഇക്കുറി അനുവദിച്ചിട്ടുള്ളത്. ഇക്കുറി 21 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ഇത് 48. 55 ലക്ഷം രൂപയായിരുന്നു.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള വിനോദസഞ്ചാര വാരാഘോഷം പ്രധാനമായും നടക്കുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ഇത്തവണ 13 ലക്ഷം രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ തവണ ഇത് 39. 75 ലക്ഷം രൂപയായിരുന്നു.
എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് ഇക്കുറി ഒരു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1.1 ലക്ഷം രൂപയായിരുന്നു ഈ ജില്ലകള്‍ക്ക് ഓണാഘോഷ ചെലവുകള്‍ക്കായി നല്‍കിയത്. മറ്റ് ജില്ലകള്‍ക്ക് കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇക്കുറിയും 50, 000 ര ൂപ വീതം അനുവദിച്ചിട്ടുണ്ട്.
1999ല്‍ 44 ലക്ഷം രൂപയായിരുന്നു ഓണാഘോഷത്തിന് അനുവദിച്ചത്. 1999ല്‍ 40 ലക്ഷം രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തില്‍ വിനോദസഞ്ചാര വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടത്തുന്ന ഘോഷയാത്രയ്ക്കുള്ള വിഹിതവും കുറച്ചിട്ടുണ്ട്. ഘോഷയാത്രയ്ക്ക് മൂന്ന് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം രൂപയും 1999ല്‍ 4. 79 ലക്ഷം രൂപയും ഘോഷയാത്രയ്ക്കായി അനുവദിച്ചിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications