അമേരിക്കയില്‍ കാസിനോ ഗ്രൂപ്പിന്റെ ഹോട്ടല്‍
കൊച്ചി: തെക്കേ അമേരിക്കയില്‍ കാസിനോ ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് ഹോട്ടല്‍ സ്ഥാപിക്കാനൊരുങ്ങുന്നു.
തെക്കേ അമേരിക്കാ ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഹോണ്ടുറാസിലെ ബാലിസിലാണ് ഹോട്ടല്‍ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കാസിനോ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജോസ് ഡൊമിനിക് പറഞ്ഞു.
ഇതിനു പുറമെ കര്‍ണാടകയിലും ഒരു ഹോട്ടല്‍ കേരളത്തില്‍ രണ്ടിടങ്ങളിലും ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. മുന്നാര്‍ മറയൂരിനുമിടയില്‍ ഹോട്ടല്‍ പണിയാനായി കമ്പനി 70 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്ത് ഒരു ഹോട്ടല്‍ പണിയാനാണ് മറ്റൊരു പദ്ധതി.
കര്‍ണാടകയില്‍ കര്‍വാര്‍ ജില്ലയിലാണ് ഹോട്ടല്‍ പണിയുന്നത്. ഇതിനായി 50 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഈ മൂന്ന് ഹോട്ടലുകള്‍ക്ക് മൊത്തം 15 കോടി രൂപയാണ് മുടക്ക്മുതല്‍.
ആന്റമാന്‍സ് ദ്വീപിലും ഗുജറാത്ത്, സിക്കിം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഹോട്ടല്‍ സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്ന് ജോസ് ഡൊമിനിക് പറഞ്ഞു.












Click it and Unblock the Notifications