വിവര വിനിമയ സംയോജന ബില്ലിന് അംഗീകാരം
ദില്ലി: വിവരസാങ്കേതികവിദ്യയ്ക്കും വാര്‍ത്താവിനിമയ-പ്രക്ഷപണ മേഖലയ്ക്കും സംയുക്തമായി ഒരു നിയന്ത്രണ സമിതി രൂപീകരിക്കാന്‍ ലക്ഷ്യമിടുന്ന വിവര വിനിമയ സംയോജന ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ഈ ബില്‍ നിലവില്‍ വരുന്നതോടെ കേബിള്‍ പ്രക്ഷേപണ നിയമം, ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, ടെലികോം അതോറിറ്റി ഒഫ് ഇന്ത്യ നിയമം എന്നിവയടക്കം നിലവിലുള്ള അഞ്ച് നിയമങ്ങള്‍ റദ്ദാവും.
കമ്യൂണിക്കേഷന്‍ സര്‍വീസിന്റെ വികസനത്തിനും പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്ന പുതിയ സമിതിക്ക് വിപുലമായ അധികാരങ്ങളുണ്ടാവും. കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ഒഫ് ഇന്ത്യ-- (സി സി ഐ) എന്ന പേരില്‍ നിലവില്‍ വരുന്ന സമിതി ഒരു സ്വയംഭരണ സ്ഥാപനമായിട്ടാവും പ്രവര്‍ത്തിക്കുക.
ഇന്റര്‍നെറ്റ്, ടെലിവിഷന്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ ഒരു പ്രത്യേക ബ്യൂറോ രൂപീകരിക്കും. വിവിധ മേഖലകളില്‍ വിദഗ്ധരായവര്‍ ആയിരിക്കും ഈ ബ്യൂറോയിലെ അംഗങ്ങള്‍.
ധനകാര്യമന്ത്രി യശ്വന്ത്സിഹ്നയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മന്ത്രിമാരാണ് ബില്ലിന് രൂപം കൊടുത്തത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മാത്രമേ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുള്ളൂവെന്നാണ് കരുതുന്നത്.












Click it and Unblock the Notifications