എലീസാ ടെസ്റിന് ഒമ്പത് കേന്ദ്രങ്ങള്‍
തിരുവനന്തപുരം: എയ്ഡ്സ് ഉണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള എലീസാ ടെസ്റ് പത്ത് രൂപയ്ക്ക് നടത്താവുന്ന ഒമ്പത് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി പി.ശങ്കരന്‍ അറിയിച്ചു.
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയാണ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. ആദ്യത്തെ സെന്റര്‍ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ ആഗസ്ത് 28 ചൊവാഴ്ച മന്ത്രി പി.ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.
ആറ് മെഡിക്കല്‍ കോളജുകളിലും മൂന്ന് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബുകളിലുമായാണ് പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. എല്ലാ ജില്ലകളിലും ക്രമേണ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ചെലവ് വഹിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ കൗണ്‍സിംലിംഗും ലഭ്യമാണ്.












Click it and Unblock the Notifications