തീവണ്ടികള്‍ പാളം തെറ്റി; റെയില്‍ ഗതാഗതം മുടങ്ങി
കൊച്ചി: എറണാകുളത്തിനടുത്ത് രണ്ട് ചരക്ക് തീവണ്ടികള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തിനും തൃശൂരിനുമിടയിലുള്ള റെയില്‍ ഗതാഗതം മുടങ്ങി.
ആഗസ്ത് 27 തിങ്കളാഴ്ച വൈകുന്നേരം 6.30നും രാത്രി 10.45നുമാണ് തീവണ്ടികള്‍ പാളം തെറ്റിയത്. കളമശേരിക്കടുത്ത് വെച്ചാണ് തീവണ്ടി ആദ്യം പാളം തെറ്റിയത്. ഇറോഡില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന തീവണ്ടിയുടെ ഒരു ബോഗി പാളം തെറ്റുകയായിരുന്നു.
തൃപ്പൂണിത്തുറയ്ക്കടുത്ത് മുളന്തുരുത്തിയില്‍ വെച്ചാണ്തിരുനെല്‍വേല്‍വേലിയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന തീവണ്ടി പാളം തെറ്റിയത്.
റെയില്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ചില വണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു.












Click it and Unblock the Notifications