എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന്
തിരുവനന്തപുരം: കാസര്‍ഗോഡ് പെദ്രെയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഹാനികരമല്ലെന്ന് കീടനാശിനി നിര്‍മാതാക്കള്‍.
പെദ്രെയിലുള്ളവരുടെ രക്ത സാമ്പിളുകളിലും പാല്‍, ജലം എന്നിവയില്‍ നടത്തിയ പരിശോധനയിലും എന്‍ഡോസള്‍ഫാന്റെ അംശങ്ങള്‍ കണ്ടെത്തിയില്ലെന്ന് പെസ്റിസൈഡ് മാനുഫാക്ചറേഴ്സ് ആന്‍ഡ് ഫോര്‍മുലേറ്റര്‍സ് അസോസിയേഷന്‍ (പിഎംഎഫ്എഐ) പ്രസിഡന്റ് പ്രദീപ് ദാവെ ആഗസ്ത് 28 ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെദ്രെയിലെ മണ്ണിലും കശുമാവിന്റെ ഇലകളിലും നാമമാത്രമായ അളവിലേ എന്‍ഡോസള്‍ഫാന്‍ അംശങ്ങള്‍ കണ്ടെത്തിയുള്ളു. വിദഗ്ധരാണ് പരിശോധന നടത്തിയത്. ജപ്പാന്‍, അമേരിക്ക, യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ തുടങ്ങി 60 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കരിമ്പ്, കാപ്പി, തേയില, മാങ്ങ, കശുമാവ് തുടങ്ങിയ തോട്ടങ്ങളില്‍ 30 വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി പ്രദീപ് ചൂണ്ടിക്കാട്ടി.
കേന്ദ്ര ഇന്‍സെക്റ്റിസൈഡ് ബോര്‍ഡിന്റെ നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന 67 പരിശോധനകള്‍ കഴിഞ്ഞിട്ടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് അംഗീകാരം ലഭിച്ചതെന്നും പ്രദീപ് വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന അഞ്ച് കീടനാശിനികളില്‍ ഒന്നാണ് എന്‍ഡോസള്‍ഫാനെന്നും പ്രദീപ് പറഞ്ഞു.
പെദ്രെയിലുള്ളവര്‍ക്ക് ത്വക്ക്രോഗങ്ങളും അര്‍ബുദവും വന്നത് എന്‍ഡോസള്‍ഫാന്‍ കാരണമല്ല. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിനെ കുറിച്ച് നടത്തുന്ന ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നും പ്രദീപ് വ്യക്തമാക്കി.












Click it and Unblock the Notifications