മജീദിനെതിരെ പ്രോസിക്യൂഷന്‍ നടപടി
തിരുവനന്തപുരം: എയ്ഡ്സിന് മരുന്നുണ്ടെന്ന പേരില്‍ രോഗികളെ വഞ്ചിച്ച ഫെയര്‍ ഫാര്‍മാ ഉടമ മജീദിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍.
എയ്ഡ്സ് ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്ന് താന്‍ വികസിപ്പിച്ചെടുത്തതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മജീദെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിളിമാനൂര്‍ സ്വദേശി ചിത്രയുടെ മരണത്തിലൂടെ ഇത് തെളിഞ്ഞിരിക്കുകയാണ്. എയ്ഡ്സ് രോഗാണു ബാധിച്ച ചിത്ര വര്‍ഷങ്ങളായി മജീദിന്റെ ചികിത്സയിലായിരുന്നു. ഏകദേശം ഒരു മാസം മുമ്പ് ചിത്ര മരണമടയുകയായിരുന്നു.
ആഗസ്ത് 28 ചൊവാഴ്ച സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലാരംഭിച്ച എയ്ഡ്സ് പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പരിശോധന കേന്ദ്രത്തില്‍ 10 രൂപ നല്‍കിയാല്‍ എയ്ഡ്സ് പരിശോധന നടത്തും. പരിശോധനയ്ക്ക് മുമ്പ് കൗണ്‍സലിംഗ് നടത്തുന്നതാണ്. ഇതുപോലുള്ള കേന്ദ്രങ്ങള്‍ കോഴിക്കോട്ടും എറണാകുളത്തും പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications