Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്തേക്ക് സൗജന്യവിമാനയാത്രയ്ക്ക് പദ്ധതി

കോഴിക്കോട്: രാജ്യത്തിനകത്ത് യാത്ര ചെയ്യാന്‍ 50,000 രൂപ മുടക്കുന്നയാള്‍ക്ക് വിദേശത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇത് 80,000 രൂപയായാല്‍ രണ്ട് പേര്‍ക്ക് സൗജന്യടിക്കറ്റ് കിട്ടും.

ഇന്ത്യന്‍ എയര്‍ലൈന്‍സ് ഒരുക്കിയ ദേശ്-വിദേശ് യാത്രാ പദ്ധതിയിലാണ് ആഭ്യന്തര വിമാന യാത്രക്കാരെ ആകര്‍ഷിക്കുന്ന ഈ വാഗ്ദാനം. ആഭ്യന്തരവിമാനയാത്രയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതോടൊപ്പം വിദേശത്തേക്കുള്ള വിനോദസഞ്ചാരയാത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

കേരളത്തില്‍ കോഴിക്കോട് നിന്നും ബഹ്റിന്‍, ദോഹ, ഫുജേറ, കുവൈത്ത്, റാസല്‍കൈമ, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് പോകാനാണ് സൗകര്യമുള്ളത്. കൊച്ചിയില്‍ നിന്ന് ദോഹ, കുവൈത്ത്, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാം. തിരുവനന്തപുരത്തു നിന്ന് കൊളംബോയ്ക്കും മാലിക്കും പോകാം.

പൂരിപ്പിച്ച നിശ്ചിതഫോറത്തോടൊപ്പം ആഭ്യന്തര വിമാനയാത്രകള്‍ നടത്തിയതിന്റെ ബോഡിംഗ് പാസും ടിക്കറ്റിന്റെ പുറം കവറുകളും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഓഫീസില്‍ നല്‍കണം. പോകാന്‍ താത്പര്യമുള്ള രാജ്യമേതെന്ന് ഫോമില്‍ വ്യക്തമാക്കിയിരിക്കണം. അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+