ഔഷധസസ്യബോര്‍ഡ് രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഔഷധസസ്യബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍.
ഔഷധസസ്യങ്ങളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് ആഗസ്ത് 28 ചൊവാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
ഔഷധസസ്യങ്ങളുടെ കൃഷിയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായും വേണ്ടി ബോര്‍ഡ് പ്രവര്‍ത്തിക്കും. ആവശ്യമേറെയുള്ള 25ഓളം ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കാന്‍ വേണ്ട നടപടികളും ബോര്‍ഡ് കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. ഗവേഷണസ്ഥാപനങ്ങള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തോട്ടങ്ങള്‍ തയാറാക്കുന്ന പദ്ധതിക്കും ബോര്‍ഡ് രൂപം നല്‍കും.
ബോര്‍ഡ് രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും.ഔഷധസസ്യങ്ങളുടെ കൃഷിയിലും വിപണനത്തിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ട നിയമനടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ശങ്കരന്‍ അറിയിച്ചു.












Click it and Unblock the Notifications