Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത് 5,000 ഡോളര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് വിദേശ മലയാളികളുടെ കുട്ടികള്‍ നല്‍കേണ്ടത് ഏകദേശം 2, 35, 000 രൂപയായിരിക്കും.

ഈ തുക തിരിച്ചുനല്‍കുന്നതല്ല. ആകെയുള്ള സീറ്റിന്റെ 15 ശതമാനം സീറ്റാണ് എന്‍ആര്‍ഐ സീറ്റായി സംവരണം ചെയ്തിരിക്കുന്നത്. ഒന്നും രണ്ടും ചാന്‍സ് ഇന്റര്‍വ്യു കഴിഞ്ഞ് ഒഴിവ് വരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ ലാപ്സ്ഡ് സീറ്റുകള്‍ ആയി പരിഗണിക്കും. ലാപ്സ്ഡ് സീറ്റുകളില്‍ യോഗ്യത മാനദണ്ഡമാക്കാതെ സ്വകാര്യ മാനേജ്മെന്റിന് ഇഷ്ടമുള്ളവര്‍ക്ക് പ്രവേശനം നല്‍കാം.

തമിഴ്നാട്ടില്‍ എന്‍ആര്‍ഐ സീറ്റ് 10 ശതമാനമാണ്. നിലവില്‍ കേരളത്തിലുള്ള എന്‍ആര്‍ഐ സീറ്റുകള്‍ മുഴുവനും നികത്തിയിട്ടില്ല. എന്നിട്ടും എന്‍ആര്‍ഐ സീറ്റുകള്‍ 20ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു.

എന്നാല്‍ 50 ശതമാനം സീറ്റുകള്‍ മാനേജ്മെന്റിന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി എ. കെ. ആന്റണി കഴിഞ്ഞ ദിവസം തൃശൂരില്‍ പറഞ്ഞത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിന് ശേഷവും പറഞ്ഞത് 50 ശതമാനം സീറ്റുകള്‍ മാനേജ്മെന്റിന് നല്‍കുമെന്നായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഉറപ്പുമില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

50 ശതമാനം സീറ്റുകള്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് നല്‍കുകയാണെങ്കില്‍ അവര്‍ വന്‍ ലാഭം ഇതുവഴി നേടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പേമെന്റ് സീറ്റുകളുടെ എണ്ണം ആകെയുള്ളതിന്റെ 35 ശതമാനമായിരിക്കും. ഇതില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന സമയത്ത് ഒരു ലക്ഷം രൂപ നല്‍കണം. ഇത് നാലാം വര്‍ഷം തിരികെ നല്‍കും.

ഓരോ അക്കാദമിക്ക് വര്‍ഷത്തിന്റെയും തുടക്കത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും 50, 000 രൂപയാണ് സ്വാശ്രയ കോളേജില്‍ പഠിക്കുന്നതിന് നല്‍കേണ്ടത്. ഒരു സ്വാശ്രയ കോളേജിന് നാല് വ്യത്യസ്ത വിഷയങ്ങളില്‍ കോഴ്സ് തുടങ്ങാമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഓരോ കോഴ്സിനും 60 കുട്ടികള്‍ വീതമുള്ള ഒരു ബാച്ചിനാണ് അനുമതി നല്‍കുക. അങ്ങനെ വരുമ്പോള്‍ ആദ്യവര്‍ഷത്തില്‍ തന്നെ മൊത്തമുള്ള 240 കുട്ടികളില്‍ നിന്നായി 228. 6 ലക്ഷം രൂപ മാനേജ്മെന്റിന് ലഭിക്കുന്നു. ഇത് ഓരോ വര്‍ഷവും കഴിയുമ്പോള്‍ വര്‍ധിക്കുകയേ ഉള്ളു.

ഇതിനും പുറമെയാണ് എല്ലാ വര്‍ഷവും ബില്‍ഡിംഗ് ഫണ്ട്, പിടിഎ ഫണ്ട് എന്ന പേരിലെല്ലാം വന്‍ തുകകള്‍ സംഭാവനയായി പിരിക്കുന്നത്. ഇതിനൊന്നും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ല. അധ്യാപകനിയമനത്തിനും വന്‍ തുക തന്നെ മാനേജ്മെന്റുകള്‍ ഈടാക്കാന്‍ സാധ്യതയുണ്ട്. യുജിസി നിയമമനുസരിച്ച് യുജിസി നിരക്കില്‍ ശമ്പളം നല്‍കുന്ന അധ്യാപകര്‍ക്ക് അത് ഡിമാന്റ് ഡ്രാഫ്റ്റായി തന്നെ നല്‍കണമെന്നുണ്ട്. ഇത്രയും ശമ്പള സുരക്ഷയുള്ള ഒരു ജോലിക്ക് എത്ര ലക്ഷം മുടക്കാനും ആളുണ്ടാവുമെന്ന് മാനേജ്മെന്റുകള്‍ക്ക് അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+