കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേര്യ മരം മുറിയില്‍ പങ്കില്ല: നാണു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പേര്യ മരം മുറിയില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുന്‍ വനം മന്ത്രി സി. കെ. നാണു.

മരം മുറിയെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ തന്നെ അത് തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഗസ്ത് 28 ചൊവാഴ്ച നാണു വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ അത് വീഴ്ച കൂടാതെ നടപ്പാക്കുകയും ചെയ്തു.

ഇതിനെ കുറിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തനിക്കെതിരെ ആരും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നില്ലെന്ന് നാണു ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജിജി തോംസണോട് ആവശ്യപ്പെട്ടത്. അന്നത്തെ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് മുമ്പാകെ വച്ചതുമാണ്. ഇപ്പോള്‍ പുതിയ ആരോപണവുമായി വരുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് നാണു പറഞ്ഞു.

തന്റെ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍ അന്ന് സംശയമുണ്ടായിരുന്നില്ലെന്നും നാണു വ്യക്തമാക്കി. അന്ന് തന്റെ ഉത്തരവ് വീഴ്ച കൂടാതെ ഉദ്യോഗസ്ഥര്‍ അനുസരിച്ചു. വനം മന്ത്രിയായിരുന്ന നീലന് ഇതില്‍ എന്തെങ്കിലും പങ്കുള്ളതായി തോന്നുന്നില്ലെന്നും നാണു അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X