സജിത്ത്കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങി
തിരുവനന്തപുരം: കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരണമടഞ്ഞ കായംകുളം സ്വദേശിയായ സൈനികന്‍ സജിത്ത്കുമാറിന്റെ (24) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങി.
ആഗസ്ത് 28 ചൊവാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം വിവിധ സേനാവിഭാഗങ്ങള്‍ ഔദ്യോഗിക ചടങ്ങുകളോടെ ഏറ്റുവാങ്ങി. മന്ത്രി എം. എം. ഹസന്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്കു വേണ്ടിയും പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പില്‍ എത്തിച്ച ശേഷം കായംകുളത്തേക്ക് കൊണ്ടുപോയി.
ആഗസ്ത് 25 ശനിയാഴ്ചയാണ് പൂഞ്ച് രജൗരിയില്‍ വച്ച് സജിത്തിന് ഭീകരരുടെ വെടിയേറ്റത്. കായംകുളം പെരിങ്ങാല കരിമുട്ടം ദേവീ ഭവനത്തില്‍ സുകുമാരന്റെ മകനായ സജിത്ത് അവിവാഹിതനാണ്.












Click it and Unblock the Notifications