ഭൂചലനം: ശക്തി രേഖപ്പെടുത്തിയില്ല
തിരുവനന്തപുരം: കോട്ടയത്ത് ആഗസ്ത് 28 ചൊവാഴ്ച നടന്ന ഭൂചലനത്തിന്റെ ശക്തി രേഖപ്പെടുത്താനായില്ല.
തിരുവനന്തപുരത്ത് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലുള്ള ഭൂചലനമാപിനിയില്‍ കോട്ടയത്തെ ഭൂചലനത്തിന്റെ ശക്തി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ഡയറക്ടര്‍ ഡോ. ഗംഗാധരന്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. ഭൂചലനം ദുര്‍ബലമായതിനാലാണ് രേഖപ്പെടുത്താത്തത് എന്ന് പറയാനാവില്ലെന്നും ഗംഗാധരന്‍ വ്യക്തമാക്കി.
കോട്ടയം സെന്‍ട്രല്‍ സ്റേഷനിലും തിരുനക്കരയിലും ഒരു സെക്കന്‍ഡ് നേരത്തേക്ക് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമേതെന്നും കണ്ടുപിടിച്ചിട്ടില്ല. ബഹുനില മന്ദിരങ്ങളില്‍ താമസിച്ചവര്‍ കുലുക്കത്തോടൊപ്പം വലിയ മുഴക്കവും കേട്ടതായി പറയുന്നുണ്ട്.












Click it and Unblock the Notifications