കോയമ്പത്തൂരില്‍ കൊള്ളസംഘം പിടിയിലായി
കോയമ്പത്തൂര്‍: ആഗസ്ത് 29 ബുധനാഴ്ച പുലര്‍ച്ചെ നഗരത്തിലെ ഒരു വീട് കൊള്ളയടിക്കാന്‍ ശ്രമിച്ച അഞ്ചംഗ കൊള്ളസംഘത്തെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ് ചെയ്തു. നഗരഹൃദയത്തില്‍ വെച്ചുണ്ടായ വെടിവെപ്പിനു ശേഷമാണ് കൊള്ളക്കാര്‍ കീഴടങ്ങിയത്.
ആര്‍എസ് പുരത്തെ ഒരു അടച്ചിട്ടിരിക്കുകയായിരുന്ന വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘമാണ് പൊലീസിന്റെ പിടിയില്‍ കുടുങ്ങിയത്. പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ശബ്ദം കേട്ട അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നൈറ്റ് പട്രോള്‍ സര്‍വീസ് സ്ഥലത്തെത്തുകയായിരുന്നു.
നാല് പേരെ പൊലീസിന് അനായാസമായി അറസ്റ് ചെയ്യാനായെങ്കിലും ഒരാളെ പിടികൂടുന്നതിന് വെടിവെപ്പ് നടത്തേണ്ടി വന്നു. കയ്യില്‍ വെടിയേറ്റ ഇയാളെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications