കശ്മീരില്‍ മൈന്‍ പൊട്ടി ഏഴ് മരണം
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ ഹങ്കല്‍പാള ഗ്രാമത്തില്‍ മൈന്‍ പൊട്ടി അഞ്ച് സൈനികരടക്കം ഏഴ് പേര്‍ മരിച്ചു.
ആഗസ്ത് 29 ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. സ്ഫോടനത്തില്‍ മൂന്ന് സൈനികരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു യാത്രാബസ് റോഡില്‍ കുഴിച്ചിട്ടിരുന്ന മൈന്‍ ബോംബിനു മുകളിലൂടെ പോകുമ്പോഴാണ് സ്ഫോടനമുണ്ടായത്.
അതിനിടെ, ജമ്മു മേഖലയില്‍ അന്താരാഷ്ട്ര തീവ്രവാദത്തെ വളര്‍ത്താനായി പാക്കിസ്ഥാന്‍ സൈന്യം നീക്കങ്ങള്‍ നടത്തുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിദ്യാസാഗര്‍ റാവു ലോക്സഭയെ അറിയിച്ചു. മേഖലയില്‍ ബങ്കറുകളും മറ്റും സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ സൈനികര്‍ മുന്‍കൈയെടുക്കുന്നുണ്ടെന്ന് റാവു പറഞ്ഞു. ആ
അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ളമന്ത്രിസംഘത്തിന്റെ നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണെന്ന് റാവു പറഞ്ഞു.












Click it and Unblock the Notifications