റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു
ദില്ലി: ഒക്ടോബര്‍ ഒന്ന് മുതല്‍ റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. റെയില്‍വെ ടിക്കറ്റിന് ഒരു രൂപ മുതല്‍ 100 രൂപ വരെ സുരക്ഷാ സര്‍ചാര്‍ജ് ചുമത്താന്‍ തീരുമാനിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി നിതീഷ് കുമാര്‍ ലോക്സഭയെ അറിയിച്ചു.
സെക്കന്റ് ക്ലാസിന് ഒരു രൂപയും സെക്കന്റ് ക്ലാസി(മെയില്‍-എക്സ്പ്രസ്)ന് രണ്ട് രൂപയും സര്‍ചാര്‍ജ് ചുമത്തും. എസി ഫസ്റ് ക്ലാസിനാണ് ഏറ്റവും കൂടുതല്‍ സര്‍ചാര്‍ജ് ചുമത്തുന്നത്. ഇത് 500 കിലോമീറ്റര്‍ വരെ 50 രൂപയും 500 കിലോമീറ്ററിനപ്പുറം 100 രൂപയുമായിരിക്കും.
മറ്റ് നിരക്കുകള്‍: സ്ലീപ്പര്‍ ക്ലാസ്-500 മീറ്റര്‍ വരെ 10 രൂപ, 500 മീറ്ററിനപ്പുറം 20 രൂപ.എസി ചെയര്‍കാര്‍, ഫസ്റ് ക്ലാസ്- 500 മീറ്റര്‍ വരെ 20 രൂപ, 500 മീറ്ററിനപ്പുറം 40 രൂപ.ത്രീ ടയര്‍- 500 മീറ്റര്‍ വരെ 30 രൂപ, 500 മീറ്ററിനപ്പുറം 60 രൂപ.റ്റു ടയര്‍- 500 മീറ്റര്‍ വരെ 40 രൂപ, 500 മീറ്ററിനപ്പുറം 80 രൂപ.സീസണ്‍ ടിക്കറ്റ്- സെക്കന്റ് ക്ലാസ്-10, ഫസ്റ് ക്ലാസ്- 20.
പുതുതായി രൂപീകരിച്ച പ്രത്യേക റെയില്‍വെ സുരക്ഷാ ഫണ്ടിലേക്ക് അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 5000 കോടി സ്വരൂപിക്കാന്‍ സര്‍ചാര്‍ജ് വര്‍ധനവിലൂടെ സാധിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.ആഗസ്ത് 27ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് 17,000 കോടിയുടെ സുരക്ഷാ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചത്. റെയില്‍വെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കടം തീര്‍ക്കുന്നതിനും വേണ്ടിയാണ് ഈ ഫണ്ട് രൂപീകരിച്ചത്.
സര്‍ചാര്‍ജ് വര്‍ധനവിലൂടെ 5000 കോടി സ്വരൂപിക്കുന്നതിന് പുറമെ ധനകാര്യ വകുപ്പ് 12,000 രൂപ ധനസഹായമായി നല്‍കും.












Click it and Unblock the Notifications