ശ്രീകൃഷ്ണ ഹൈക്കോടതി ചീഫ് ജസ്റിസ്
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസായി ബി.എന്‍.ശ്രീകൃഷ്ണ നിയമിതനാകും. ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് ഉടനെയുണ്ടാകും.
പി.കെ.ബാലസുബ്രഹ്മണ്യന്‍ ഇപ്പോള്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസായി പ്രവര്‍ത്തിച്ചുവരികയാണ്. ജസ്റിസ് കെ.കെ.ഉഷ വിരമിച്ചതിനെ തുടര്‍ന്നാണ് പി.കെ.ബാലസുബ്രഹ്മണ്യന്‍ ആക്ടിംഗ്ചീഫ് ജസ്റിസായി നിയമിതനായത്.
അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ നടന്ന വര്‍ഗീയ കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റിസ് ശ്രീകൃഷ്ണയുടെ റിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കലാപവേളയില്‍ മഹാരാഷ്ട്രയിലെ ശിവസേനാ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിനെതിരെ നിശിതവിമര്‍ശനമാണ് ശ്രീകൃഷ്ണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.












Click it and Unblock the Notifications