കക്കാട് ടണലില്‍ ചോര്‍ച്ച; ഉത്പാദനം നിര്‍ത്തി
പത്തനംതിട്ട: കക്കാട് വൈദ്യുതപദ്ധതിയുടെ ടണല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചു. നിര്‍മാണത്തിലുണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വൈദ്യുതി ഉത്പാദനം നിറുത്തിയതുകൊണ്ട് 50 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് കേരളത്തില്‍ അനുഭവപ്പെടും.
പത്തനംതിട്ട ജില്ലയിലെ സീതത്തോടിനടുത്താണ് കക്കാട് പദ്ധതി.
ആഗസ്ത് 28 ചൊവാഴ്ച രണ്ട് മണിയോടെ നാട്ടുകാരാണ് വിള്ളലിലൂടെ വെള്ളം ഒഴുകിവരുന്നത് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.എസ്.ഈനോസും വൈദ്യുതി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിള്ളല്‍ പരിശോധിച്ച സംഘം ഉത്പാദനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. മൂഴിയാറില്‍ നിന്ന് ഉത്പാദനത്തിന് ശേഷം വരുന്ന വെള്ളം ടണലിലൂടെ വിടാതെ മാറ്റിയൊഴുക്കിവിട്ടു.
ടണലിനടുത്ത് ചോര്‍ച്ച കണ്ട ഭാഗത്തിന് താഴെയായി താമസിക്കുന്ന അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്റര്‍ കഴിഞ്ഞ വര്‍ഷം കത്തിപ്പോയിരുന്നു. 25 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications