കക്കാട്: ലോഡ് ഷെഡിംഗ് ഒഴിവാക്കും
തിരുവനന്തപുരം: കക്കാട് പദ്ധതിയിലെ ടണലില്‍ ചോര്‍ച്ചയുണ്ടായതു വഴിയുള്ള അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കുമെന്ന് വൈദ്യുതി ബോര്‍ഡ്.
ചോര്‍ച്ച തടയാനുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള സംഘം അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് ആഗസ്ത് 29 ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബോര്‍ഡ് വ്യക്തമാക്കി.
50 മെഗാവാട്ടിന്റേതാണ് കക്കാട് പദ്ധതി. മൂഴിയാര്‍ അണക്കെട്ടില്‍ നിന്നും കക്കാട് പദ്ധതിയിലേക്ക് വെള്ളം കൊണ്ടുവരുന്ന ടണലിലാണ് ചോര്‍ച്ചയുണ്ടായത്.












Click it and Unblock the Notifications