കണ്ണന്താനത്തിനെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയ ഐ എ എസ് ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടികള്‍ കൈക്കൊണ്ടേക്കും.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും പ്രവേശന പരീക്ഷാ കമ്മീഷണറുമായിരുന്ന കണ്ണന്താനത്തെ വിവാദത്തെ തുടര്‍ന്ന് ലാന്‍ഡ് യൂസ് ബോഡ് കമ്മിഷണറായി മാറ്റിയിരുന്നു.
മന്ത്രിയെ വിമര്‍ശിച്ച കണ്ണന്താനത്തിന്റെ നടപടി വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ സത്യസന്ധനും പ്രഗത്ഭനുമായ ഒരു ഉദ്യോഗസ്ഥനെതിരെ പെട്ടെന്ന് നടപടിയെടുക്കുന്നത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നുള്ളതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
കണ്ണന്താനത്തിനെതിരായ ആദ്യ നടപടി എന്ന നിലയ്ക്കാണ് ലാന്‍ഡ് യൂസ് ബോര്‍ഡിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. പ്രത്യക്ഷമായ ചില നടപടികള്‍ കൈക്കൊള്ളാതെ ഏതെങ്കിലും അപ്രധാന സ്ഥാനം നല്കി ഒതുക്കുക എന്നതായിരിക്കും സര്‍ക്കാരിന്റെ തന്ത്രം എന്നറിയുന്നു. എത്ര കാര്യപ്രാപ്തിയുള്ളയാളായാലും തെറ്റ് ചെയ്താല്‍ തെറ്റാണ് എന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ദില്ലി വികസന അതോറിറ്റി കമ്മീഷണര്‍ എന്ന നിലയ്ക്കാണ് കണ്ണന്താനം ആദ്യം ശ്രദ്ധേയനായത്. പല വമ്പന്മാരുടെയും അനധികൃത കെട്ടിടങ്ങള്‍ അന്ന് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഇടിച്ചു നിരത്തി. മന്ത്രിമാര്‍ വരെ മുതല്‍ മുടക്കിയ കെട്ടിടങ്ങള്‍ ഇതിലുണ്ടായിരുന്നു. അങ്ങനെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.
കേരളത്തില്‍ ക്ഷീര വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തും കണ്ണന്താനം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമുല്‍ കുര്യനുമായി ചേര്‍ന്ന് ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു വന്നപ്പോഴേക്കും ആ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗതാഗത വകുപ്പ് കമ്മീഷണറായിട്ടായിരുന്നു കണ്ണന്താനം കേരളത്തിലെത്തി ചാര്‍ജെടുത്തത്. അധികം വൈകാതെ അന്നത്തെ ഗതാഗത മന്ത്രിയുമായി ഇടഞ്ഞ് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനവും പ്രവേശന പരീക്ഷാ കമ്മീഷണര്‍ സ്ഥാനവും ഏറ്റെടുത്തത്. വളരെ കുറച്ചു സമയം കൊണ്ട് മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ ഫലം പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയനായി. ഇപ്പോള്‍ മന്ത്രിസഭാരേഖ ചോര്‍ച്ചയിലൂടെയും മന്ത്രിയുമായുള്ള ഇടച്ചിലിലൂടെയും.
ഏത് മുന്നണി അധികാരത്തിലെത്തിയാലും ഏതെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥനെങ്കിലും സര്‍ക്കാരുമായി ഇടയുകയോ പീഡനത്തിന് ഇരയാവുകയോ ചെയ്യുന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയതിന്റെ പേരില്‍ സുകുമാര്‍ ഉമ്മനെതിരെ എല്‍ഡിഎഫ് പരസ്യമായ പ്രതികാര നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ പേരില്‍ ഉമ്മന്‍ ദില്ലിയിലേക്ക് പോകേണ്ടി വന്നു. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സുകുമാര്‍ ഉമ്മന്‍ സംസ്ഥാനത്ത് തന്നെ നല്ല ഔദ്യോഗിക സ്ഥാനം നല്‍കുകയും ചെയ്തു. മാനുഷിക പരിഗണനകള്‍ വച്ചാണ് ഉമ്മന്‍ സംസ്ഥാനത്ത് പോസ്റിംഗ് നല്‍കിയതെന്നായിരുന്നു യുഡിഎഫിന്റെ വിശദീകരണം. മകന് ഗുരുതരമായ അസുഖമുള്ളതിനാല്‍ സംസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഉമ്മന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
തൃശൂര്‍ കളക്ടറായിരുന്ന രാജു നാരായണസ്വാമി ഒരു മന്ത്രിയുടെ അനാവശ്യമായ ഇടപെടല്‍ മൂലം രാജിക്ക് തീരുമാനിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സ്വാമിക്ക് കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ സ്ഥാനം നല്കി.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications