സത്യം ജയിക്കും: മജീദ്
കൊച്ചി: ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്കറിയാം, അതുകൊണ്ട് ഒരു പേടിയും ഇല്ല. പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കത്തോട് ഫെയര്‍ ഫാര്‍മാ ഉടമസ്ഥനായ മജീദിന്റെ പ്രതികരണം ഇതായിരുന്നു.
ഫലമില്ലാത്ത എയിഡ്സ് മരുന്നകള്‍ ഉണ്ടാക്കി വില്‍ക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് മന്ത്രി 28-ാം തീയതി ചൊവാഴ്ച പറഞ്ഞത്.
എനിക്കെതിരെ സംഘടിതമായ ഗൂഢാലോചന നടക്കുന്നുണ്ട്, അതില്‍ എയിഡ്സ് സെല്ലിനും പങ്കുണ്ട്. വിവിധ ഏജന്‍സികളില്‍ നിന്ന് എയിഡ്സ് സെല്ലിനും മറ്റും കിട്ടുന്ന ധനസഹായം നിന്നാല്‍ എന്റെ മരുന്ന് ലോകം മുഴുവന്‍ പ്രചരിക്കും. മജീദ് പറഞ്ഞു.
അല്‍ഷീമേഴ്സ് രോഗത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്‍ഷീമേഴ്സ് സൊസൈറ്റി രോഗത്തെകുറിച്ച് ബോധവത്കരണം നടത്തുകയല്ലാതെ അതിനുള്ള മരുന്നുകള്‍ക്കായി ശ്രമം നടത്തുന്നില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറല്ല- മജീദ് പറഞ്ഞു.












Click it and Unblock the Notifications