Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണവിപണി സജീവമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവില്‍പ്പന തകൃതിയായി നടക്കുന്നു. പച്ചക്കറിക്കടകള്‍ മുതല്‍ തുണിക്കടകളില്‍ വരെ തിരക്കേറിക്കഴിഞ്ഞു.

അത്തം പിറന്ന ശേഷം മഴ തോര്‍ന്നത് തൃക്കേട്ട നാളായ ആഗസ്ത് 27 തിങ്കളാഴ്ചയായിരുന്നു. അന്ന് മുതലാണ് ഓണവിപണിയില്‍ വില്‍പ്പന ഉഷാറായതെന്ന് വ്യാപാരികള്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 28ന് ബോണസ് കൂടി ലഭിച്ചപ്പോള്‍ വിപണി ഒന്നു കൂടി ഉണര്‍ന്നിട്ടുണ്ട്.

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണച്ചന്തകളിലും മെട്രൊ ഫെയറുകളിലും ഇക്കുറി 50 ശതമാനം അധികം വില്‍പ്പന നടന്നതായി ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍ ആഗസ്ത് 28 ചൊവാഴ്ച അറിയിച്ചു. കഴിഞ്ഞ ഓണക്കാലത്ത് കോര്‍പ്പറേഷന്റെ ഓണച്ചന്തകളിലൂടെ 2. 21 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഇത്തവണ ഇതുവരെ 2. 39 കോടി രൂപയുടെ വില്‍പ്പന നടന്നിട്ടുണ്ട്. മൂന്ന് കോടി രൂപയുടെ വില്‍പന നടക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുവിപണിയെക്കാളും 40 ശതമാനം വിലക്കുറവിലാണ് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ഓണച്ചന്തകള്‍ വഴി നല്‍കുന്നത്. ദാരിദ്യ്രരേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും ഒന്നരകിലോ പഞ്ചസാര ഓണക്കാലത്ത് റേഷന്‍ കടകള്‍ വഴി നല്‍കുമെന്നും കാര്‍ത്തികേയന്‍ അറിയിച്ചു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണച്ചന്തയില്‍ നീണ്ട ക്യൂവുകള്‍ ദിവസവും കാണാം. പലവ്യഞ്ജനങ്ങള്‍ വാങ്ങാനാണ് ഇവിടെ തിരക്ക്. പൊതുവിപണിയിലെ വിലയെക്കാളും വില വളരെ കുറവായതിനാല്‍ സാധാരണക്കാര്‍ ക്യൂ നില്‍ക്കുന്നതില്‍ മടി കാണിക്കുന്നില്ല.

കരകൗശലവികസന കോര്‍പ്പറേഷന്റെ മേളയില്‍ ഇതിനകം തന്നെ ലക്ഷങ്ങളുടെ വില്‍പ്പന നടന്നുകഴിഞ്ഞു. സാധാരണ വിദേശികളും അന്യസംസ്ഥാനക്കാരും മാത്രമെത്തിയിരുന്ന ഈ മേളയില്‍ ഇക്കുറി മലയാളികളും എത്തിയെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. ഏതാനും ദിവസം മുമ്പ് തുടങ്ങിയ ഐആര്‍ഡിപി മേളയിലും നല്ല തിരക്കുണ്ട്. കാപ്പിവേരില്‍ തീര്‍ത്ത ശില്‍പ്പങ്ങളും ചൂരല്‍ ഉല്‍പ്പന്നങ്ങളും നന്നായി വിറ്റഴിയുന്നുണ്ട്.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പച്ചക്കറിച്ചന്തയില്‍ വില്‍പ്പന തകൃതിയാണ്. വില കുറവ് തന്നെയാണ് ഇവിടെയും വില്‍പ്പനക്ക് കാരണം. തിരക്കിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഇക്കുറി തുറന്നിട്ടുണ്ട്.

തുണിക്കടകളില്‍ വില്‍പ്പന മോശമല്ലാതെ നടക്കുന്നുണ്ട്. ഓണക്കാലത്ത് മാത്രമാണ് ഓണക്കാലം പരമാവധി മുതലെടുക്കാന്‍ പല സ്ഥാപനങ്ങളും കിഴിവുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വഴിയോരക്കച്ചവടക്കാര്‍ക്കുള്ള നിരോധനം നീക്കിയത് സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അനുഗ്രഹമായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഓവര്‍ബ്രിഡ്ജില്‍ നിന്നും തമ്പാനൂരേക്ക് പോകുന്ന വഴിക്കിരുവശവും കച്ചവടക്കാര്‍ കൈയടക്കി കഴിഞ്ഞു. വസ്ത്രങ്ങള്‍ തന്നെയാണ് ഇവരുടെ പ്രധാന വില്‍പ്പനച്ചരക്ക്. പത്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള വഴിയിലും വഴിയോരക്കച്ചവടക്കാര്‍ കൊയ്ത്ത് നടത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+