ഹൈക്കോടതി വിധി: പ്രകാശാനന്ദ സുപ്രിം കോടതിയെ സമീപിക്കും
തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒരു മാസത്തിനുള്ളില്‍ നടത്തണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സ്വാമി പ്രകാശാനന്ദ.
ട്രസ്റിന്റെ കീഴിലുള്ള ശിവഗിരി മഠമടക്കമുള്ള 22 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഹൈക്കോടതി വിധി ബാധിക്കുമെന്ന് പ്രകാശാനന്ദ ആഗസ്ത് 29 ബുധനാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ട്രസ്റിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് ഹൈക്കോടതി വിധി. പ്രാഥമികമായ ജനാധിപത്യ മര്യാദ പോലും ലംഘിച്ച ഒരു സംഘം നിര്‍ദേശിക്കുന്ന സന്യാസിമാരുടെ ലിസ്റിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പക്ഷെ ശ്രീനാരായണ ഗുരു നിര്‍ദേശിച്ചിരുന്നതു പോലെ മഠത്തിന്റെ പ്രവര്‍ത്തനം സന്യാസിമാരെ ഏല്പിക്കാന്‍ ഉത്തരവില്‍ പറയുന്നില്ല.
നാരായണഗുരു സ്ഥാപിച്ച ട്രസ്റ് ഹിന്ദു മത സ്ഥാപനമല്ലാത്തതുകൊണ്ട് അതിന് ഭരണഘടനാപരമായ സംരക്ഷണം ലഭിക്കില്ലെന്ന കോടതിയുടെ കാഴ്ചപാട് ആയിരക്കണക്കിന് ഗുരുഭക്തരെ വേദനിപ്പിക്കുന്നതാണ്. ഗുരുഭക്തര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് വഴി തെളിക്കുന്നതാണ് ഈ കാഴ്ചപാട്- പ്രകാശാനന്ദ പറഞ്ഞു.












Click it and Unblock the Notifications