മണിച്ചനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല: അച്യുതാനന്ദന്‍
പാലക്കാട്: മണിച്ചനില്‍ നിന്ന് മാസം തോറും താന്‍ പണം വാങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇന്നുവരെ മണിച്ചനെ കണ്ടിട്ടുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അച്യുതാനന്ദന് പണം നല്‍കിയതായി മണിച്ചന്റെ ഡയറിയില്‍ രേഖയുണ്ടെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1999 ഒക്ടോബര്‍ ഒന്‍പതിന് മണിച്ചന്റെ വീട്ടില്‍ നിന്ന് ആദായനികുതി അധികൃതര്‍ കണ്ടെടുത്ത ഡയറിയില്‍ അച്യുതാനന്ദന്‍, ടി കെ രാമകൃഷ്ണന്‍, ടി ശിവദാസമേനോന്‍ എന്നിവര്‍ക്ക് മാസം തോറും മൂന്ന് ലക്ഷം രൂപ വീതം നല്‍കിവന്നതായി രേഖയുണ്ടെന്നായിരുന്നു വാര്‍ത്ത.
ഈതുക വളരെ നിസ്സാരമായതുകൊണ്ടുതന്നെ അന്നത്തെ ഭരണകക്ഷിയെ പ്രശ്നത്തില്‍ വലിച്ചിഴക്കാനുള്ള തന്ത്രം മാത്രമാണതെന്ന് ആര്‍ക്കും മനസ്സിലാവും - അച്യുതാനന്ദന്‍ വ്യക്തമാക്കി.












Click it and Unblock the Notifications