മൂപ്പനാര്‍ അന്തരിച്ചു
ചെന്നൈ: തമിഴ് മനിലാ കോണ്‍ഗ്രസ് ജി.കെ.മൂപ്പനാര്‍ അന്തരിച്ചു. അദ്ദേഹത്തിന് എഴുപത്തിയേഴ് വയസായിരുന്നു.
ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മൂപ്പനാര്‍. നിതംബഭാഗത്ത് ചതവുണ്ടായതിനെ തുടര്‍ന്ന് ജൂലായ് 31ന് ആണ് ശസ്ത്രക്രിയക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടു. ന്യൂമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് നില വഷളായ അദ്ദേഹം അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ശവസംസ്കാരം നടക്കും.












Click it and Unblock the Notifications