Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിയര്‍ പാര്‍ലറുകള്‍ അടച്ചേക്കും

തിരുവനന്തപുരം: വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ബിയര്‍ പാര്‍ലറുകള്‍ ഭൂരിപക്ഷവും വന്‍ നഷ്ടത്തിലായതിനാല്‍ പൂട്ടാന്‍ സാധ്യത.

കോര്‍പ്പറേഷന്‍ വക ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബിയര്‍ പാര്‍ലറുകള്‍ അടയ്കാനോ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനോ ആണ് അധികൃതര്‍ ആലോചിക്കുന്നത്. കോര്‍പ്പറേഷന്റെ കീഴിലുള്ള 35 ബിയര്‍ പാര്‍ലറുകളില്‍ 20 എണ്ണവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടത്തിലായിരുന്നു.

20 പാര്‍ലറുകളിലും കൂടി കോര്‍പ്പറേഷനുണ്ടായ നഷ്ടം 38. 02 ലക്ഷം രൂപയാണ്. കോട്ടയത്തുള്ള ബിയര്‍ പാര്‍ലറാണ് ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത്. 1999-2000 വര്‍ഷത്തില്‍ ഇവിടത്തെ ചെലവ് 21. 42 ലക്ഷം രൂപയായിരുന്നപ്പോള്‍ വിറ്റുവരവ് 16. 16 ലക്ഷം രൂപ മാത്രമായിരുന്നു, 5. 26 ലക്ഷം രൂപയുടെ നഷ്ടം.

ചങ്ങനാശേരിയിലെ ബിയര്‍ പാര്‍ലര്‍ നഷ്ടത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ 10. 85 ലക്ഷം രൂപയുടെ വരവും 16. 13 ലക്ഷം രൂപയുടെ ചെലവുമുണ്ടായി. നഷ്ടം 5. 23 ലക്ഷം രൂപ.

കോലഞ്ചേരിയിലെ പാര്‍ലര്‍ വരുത്തിയ നഷ്ടം 3, 60, 000 രൂപയാണ്. ഇവിടെ ചെലവ് 24. 35 ലക്ഷം രൂപയും വരവ് 20. 71 ലക്ഷം രൂപയുമായിരുന്നു. ഇതേ 20 പാര്‍ലറുകള്‍ തന്നെയാണ് 1998-99 വര്‍ഷത്തിലും നഷ്ടമുണ്ടാക്കിയത്.

കഴിഞ്ഞ വര്‍ഷം ലാഭമുണ്ടാക്കിയ 15 ബിയര്‍ പാര്‍ലറുകളില്‍ മുന്നില്‍ നില്‍ക്കുന്നത് പാലക്കാട്ടുള്ള കഞ്ചിക്കോട് ബിയര്‍ പാര്‍ലറാണ്. ഈ പാര്‍ലര്‍ 7. 31 ലക്ഷം രൂപ ലാഭമുണ്ടാക്കി. രാമനാട്ടുകരയിലെ ബിയര്‍ പാര്‍ലര്‍ 6. 02 ലക്ഷം രൂപയും കരുനാഗപ്പള്ളിയിലെ പാര്‍ലര്‍ 5. 26 രൂപയും ലാഭമുണ്ടാക്കി.

വിദേശ വിനോദസഞ്ചാരികളുടെ സൗകര്യാര്‍ത്ഥമാണ് കോര്‍പ്പറേഷന്‍ ബിയര്‍ പാര്‍ലറുകള്‍ ആരംഭിച്ചതെങ്കിലും നാട്ടുകാരായിരുന്നു പ്രധാന ഉപഭോക്താക്കള്‍. മദ്യത്തിന്റെ തീരുവകള്‍ കുറച്ച ശേഷം വില കുറഞ്ഞപ്പോള്‍ ബിയറിന് ആവശ്യക്കാരില്ലാതായി. ഇത് ബിയര്‍ പാര്‍ലറുകളെ സാരമായി ബാധിച്ചിട്ടുണ്ട്. 1995-96ല്‍ കോര്‍പ്പറേഷന്റെ കീഴില്‍ 39 ബിയര്‍ പാര്‍ലറുകളുണ്ടായിരുന്നു. നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് 1997-98ല്‍ ചാലക്കുടി, മൂവാറ്റുപുഴ, മണ്ണാര്‍ക്കാട് എന്നിവടങ്ങളിലെ ബിയര്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടി. 1998ല്‍ കൂത്താട്ടുകുളത്ത് പ്രവര്‍ത്തിച്ചിരുന്ന പാര്‍ലറും അടച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+