കെപിസിസി: ലിസ്റ് സമര്‍പ്പിച്ചു
ദില്ലി: കെപിസിസി ഭാരവാഹികളുടെയും എഐസിസി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെയും ലിസ്റ് സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് സമര്‍പ്പിച്ചു.
ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ലിസ്റ് സമര്‍പ്പിച്ചതിനു ശേഷം കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
47 കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളുടെയും 37 എഐസിസി അംഗങ്ങളുടെയും 10 തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെയും ലിസ്റാണ് സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് വൈസ് പ്രസിഡന്റുമാരും 10 ജനറല്‍ സെക്രട്ടറിമാരും 13 ജോയിന്റ് സെക്രട്ടറിമാരും ഒരു ട്രഷററും നിര്‍വാഹകസമിതിയിലുണ്ടാകും.
അതേ സമയം ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ചില ഡിസിസികള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താനായില്ല.












Click it and Unblock the Notifications