ആഘോഷസമൃദ്ധമായ ഉത്രാടം
തിരുവനന്തപുരം: പൂക്കളങ്ങളും ഉത്രാടസദ്യയും മറ്റനേകം ചടങ്ങുകളുമായി കേരളത്തിലെങ്ങും ഉത്രാടനാള്‍ ആഘോഷസമൃദ്ധമായി.
പൂക്കളങ്ങള്‍ ഒമ്പത് വൃത്തങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഉത്രാടനാളും തിരുവോണനാള്‍ പോലെ തന്നെ മലയാളിക്ക് ആഘോഷഭരിതമാണ്.
തീവണ്ടികളും ബസ്സുകളും തിരുവോണത്തിന് മുമ്പായി നാട്ടിലെത്താന്‍ തത്രപ്പെടുന്നവരുടെ അസാധാരണമായ തിരക്ക് കാണാമായിരുന്നു. തിരുവാണോഘോഷത്തിനായി സാധനങ്ങള്‍ വാങ്ങാന്‍ വിപണിയിലെത്തിയവരുടെ തിരക്കായിരുന്നു നഗരങ്ങളിലെങ്ങും.
ഗുരുവായൂര്‍ ക്ഷേത്രമടക്കം പല ക്ഷേത്രങ്ങളിലും ഭക്തര്‍ക്കായി ഉത്രാടസദ്യ ഒരുക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും ഉത്രാടനാളില്‍ തൊഴാനായി ആയിരങ്ങളെത്തി.
ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗും മുഖ്യമന്ത്രി എ.കെ.ആന്റണിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications