ഭര്‍ത്താവിനെ മര്‍ദ്ദിച്ച യുവതിയെ തിരയുന്നു
തിരുവനന്തപുരം: ഭര്‍ത്താവിനെ വടി കൊണ്ട് തല്ലിച്ചതച്ച യുവതിയെ പൊലീസ് തിരയുന്നു.
ബിരുദാനന്തര ബിരുദധാരിയായ മിനി (26) ആണ് സ്വന്തം ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായി പൊലീസിന് പരാതി ലഭിച്ചത്. കിളിമാനൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും മിനി ഒളിവിലാണ്.
ഏഴു മാസമായി അകന്നുകഴിയുന്ന ഭര്‍ത്താവ് സുരേഷിനെ കഴിഞ്ഞ ദിവസം നിരവധി പേര് നോക്കിനില്‍ക്കെ മിനി മര്‍ദ്ദിച്ചതായാണ് സുരേഷിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ലോറി ഡ്രൈവറായ സുരേഷ് പാങ്ങാത്തടം എന്ന സ്ഥലത്ത് വച്ച് ലോറിയില്‍ നിന്നും സാധനം ഇറക്കുവാന്‍ സഹായിക്കുമ്പോഴാണ് മിനി വടി കൊണ്ട് തല്ലിയതെന്ന് പറയപ്പെടുന്നു. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കമായതിനാല്‍ നാട്ടുകാര്‍ ഇടപെട്ടില്ല. പൊതുനിരത്തില്‍ വച്ച് അപ്രതീക്ഷിതമായി ഭാര്യയില്‍ നിന്നും തല്ല് കിട്ടിയതിനാല്‍ സുരേഷ് സ്തബ്ധനായി നില്‍ക്കുകയായിരുന്നു.
തനിക്കും ഒരു വയസ് പ്രായമുള്ള കുഞ്ഞിനും ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് മിനി നിരന്തരം സുരേഷിനെ ശല്യം ചെയ്യാറുണ്ടായിരുന്നു. ഇവര്‍ വിവാഹിതരായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications