ഇന്ന് പൊന്നോണം
സമൃദ്ധിയുടെ നഷ്ടസ്മൃതികളുണര്‍ത്തിക്കൊണ്ട് ഇന്ന് മറ്റൊരു പൊന്നോണം. നഷ്ടവസന്തത്തിന്റെ പ്രാചീനകാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ ആഘോഷത്തിന്റെ സമൃദ്ധിയില്‍ അയവിറക്കുകയാണ് ഇന്ന് മലയാളി.
ഇന്ന് പൂക്കളങ്ങള്‍ പത്ത് വൃത്തങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിനം. ഇന്ന് ഗ്രാമനഗര ഭേദങ്ങളില്ലാതെ, മതജാതി ഭേദമില്ലാതെ മലയാളിക്ക് കൊണ്ടാടാനുള്ള ദിനം. മാലോകരല്ലൊരും ഒന്നുപോലുള്ള കാലത്തിന്റെ ഓര്‍മകളുമായി മാവേലിതമ്പുരാനെത്തുന്ന നാളിന് പൂക്കളങ്ങളുടെ വിശുദ്ധിയിലൂടെയും ആഘോഷങ്ങളിലൂടെയും മലയാളി നിറങ്ങള്‍ നല്‍കുന്നു.
അത്തനാളില്‍ തുടങ്ങിയ പൂക്കളമിടലിന് പൂക്കള്‍ തേടുന്ന കുട്ടികളെ ഇന്ന് കണ്ടെത്താനാവില്ലെങ്കിലും, പഴമയുടെ മാധുര്യം ഓണത്തിന് നഷ്ടപ്പെട്ടുപോയെങ്കിലും എല്ലാ മലയാളിക്കും ഓണം ആഘോഷത്തിന്റെ നിറവ് തന്നെയാണ്. സന്തോഷത്തിന്റെയും.
ഓണനാളില്‍ ഏതുവിധേനയും മലയാളി മലയാളക്കരയിലെത്തുമെങ്കിലും നാട്ടില്‍ പോകാനാവാത്ത ഇഛാഭംഗത്തോടെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടിവരുന്നവര്‍ ഒട്ടും കുറവല്ല. അവരും നാട്ടിന്റെ ഗൃഹാതുരസ്മണകള്‍ ഉണര്‍ത്തുന്ന പല തരം ചടങ്ങുകളിലൂടെ തിരുവോണനാള്‍ സ്മരണീയമാക്കുന്നു.












Click it and Unblock the Notifications